പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് ഇന്ന് മുതൽ വില വർധിക്കും

പാരസെറ്റമോൾ, അസിത്രോമൈസിൻ തുടങ്ങിയ മരുന്നുകൾക്ക് ഇന്ന് മുതൽ വില വർധിക്കും. മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലാണ് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി മരുന്ന് വില വർധിപ്പിച്ചത്.

മെഡിക്കൽ സ്റ്റോറുകളിലും ഹോൾ സെയിൽ വിതരണക്കാരുടെ പക്കലും സ്‌റ്റോക്കുള്ള മരുന്നുകൾ തീർന്നതിന് ശേഷമേ ഉയർന്ന വിലയിലുള്ള മരുന്നുകൾ വിതരണം ചെയ്യാവൂ.

കഴിഞ്ഞ വർഷം 12%, 2022ൽ 10% എന്നിങ്ങനെ ആയിരുന്നു വർധന. ഇത്തവണ ഗണ്യമായ വർധനവ് ഉണ്ടാകില്ലെന്നാണ് വിവരം.

അമോക്സിസില്ലിന്‍, ഹെപ്പാരിന്‍, ഇബുപ്രോഫെന്‍, ബെന്‍സോയില്‍ പെറോക്സൈഡ്, സെഫാഡ്രോക്സിന്‍, സെറ്റിറൈസിന്‍, ഡെക്സമെതസോണ്‍, ഫോളിക് ആസിഡ്, ഫ്ലൂക്കോണസോള്‍, വിറ്റാമിനുകള്‍ എന്നിവ ഉള്‍പ്പെടെ എണ്ണൂറിൽ അധികം മരുന്നുകളുടെ വിലയാണ്