​ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു.

വയനാട്ടിൽ ​ഗൃഹനാഥൻ ഭാര്യയേയും മകനേയും വെട്ടിക്കൊന്നു. ചെതലയത്ത് പുത്തൻപുരയ്ക്കൽ ബിന്ദു, മകൻ ബേസിൽ എന്നിവരെയാണ് ഗൃഹനാഥൻ ഷാജു വെട്ടികൊന്നത്.

ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സുൽത്താൻ ബത്തേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.