മധ്യവസ്‌കയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ചുരത്തിൽ നിന്ന് താഴെക്കെറിഞ്ഞു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ നിന്ന് കാണാതായ മധ്യവസ്‌ക കൊല്ലപ്പെട്ടു. സൈനബയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി നാടുകാണി ചുരത്തിൽ നിന്ന് താഴെക്കെറിഞ്ഞതായി കസ്റ്റഡിയിലുള്ള മലപ്പുറം സ്വദേശി മൊഴി നൽകി. തുടർന്ന് കസബ പൊലിസ് ഇയാളുമായി തെളിവെടുപ്പ് നടത്തുകയാണ്

ഇക്കഴിഞ്ഞ 7നാണ് സൈനബയെ കാണാതായത്. അന്ന് കാറിൽ വച്ചാണ് കൊലപ്പെടുത്തിയതെന്നും പ്രതി സമ്മതിച്ചു. സൈനബയുടെ കൊലപാതകത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി