കൊയിലാണ്ടിയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയെ കുത്തിക്കൊന്നു.

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം നേതാവ് കുത്തേറ്റുമരിച്ചു. സി.പി.എം കൊയിലാണ്ടി സെൻട്രല്‍ ലോക്കല്‍ സെക്രട്ടറി പുളിയോറ വയലില്‍ സത്യനാണ്(62) കൊല്ലപ്പെട്ടത്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് കൊയിലാണ്ടി ഏരിയയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.