മൈക്ക് കേസ് അവസാനിപ്പിച്ച് പോലീസ്

മുഖ്യമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയതിനെടുത്ത കേസ് അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ നല്‍കി. മൈക്ക് സെറ്റിന്റെ തകരാറല്ല തടസത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  തിരക്കിനിടയില്‍ വയര്‍ വലിഞ്ഞതാകാം ഹൗളിങിന് കാരണമെന്നും റിപ്പോര്‍ട്ട്. തുടര്‍നടപടികള്‍ക്ക് സാധ്യതകളില്ലെന്നും കന്റോണ്‍മെന്റ് പൊലീസ്.