സംസ്ഥാനത്ത് ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ.

സംസ്ഥാനത്ത് ഓണ വിൽപ്പനയിൽ റെക്കോർഡിട്ട് മിൽമ. ഉത്രാടം ദിനത്തില്‍ മാത്രം 37,00,365 ലിറ്റര്‍ പാലും 3,91,576 കിലോ തൈരുമാണ് മില്‍മ വിറ്റത്.

പാൽ, തൈര് എന്നിവക്ക് പുറമെ മാർക്കറ്റിൽ ഓണം എത്തിയപ്പോൾ മിൽമയുടെ പായസം മിക്സും നല്ല രീതിയിൽ വിൽപന നടന്നു.

തിരുവോണത്തിന് മുമ്പുള്ള ആറ് ദിവസളിലായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സഹകരണ സംഘം വഴി 1,33,47,013 ലിറ്റര്‍ പാലും 14,95,332 കിലോ തൈരുമാണ് വിറ്റത്.

ഓഗസ്റ്റ് 15-ന് കേരളത്തില്‍ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതോടെ സെപ്തംബര്‍ 12-ലെ കണക്ക് പ്രകാരം നെയ്യ് വില്‍പന 814 മെട്രിക് ടണ്‍ രേഖപ്പെടുത്തി.