യുപി ക്ലാസുകളിലും ഇനി വെറുതെ പരീക്ഷയെഴുതി ജയിക്കാൻ പറ്റില്ല! അടുത്ത വര്‍ഷം മുതല്‍ മിനിമം മാര്‍ക്ക് വേണമെന്ന് മന്ത്രി
അടുത്ത വർഷം മുതല്‍ സബ്ജക്‌ട് മിനിമം 5,6,7 ക്ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുപി ക്ലാസ് എഴുത്ത് പരീക്ഷകള്‍ക്ക് പാസാകാനും ഇനി മുതല്‍ മിനിമം മാർക്ക് തിട്ടപ്പെടുത്തുമെന്ന് സാരം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. എട്ടാം ക്ലാസ്സില്‍ വിജയകരമായി സബ്ജക്‌ട് മിനിമവും തുടർ ക്ലാസുകളും നടപ്പാക്കിയതിന്റെ പശ്ചാത്തലത്തില്‍ വിദ്യാർത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും രക്ഷിതാക്കളിലും നിന്നും ലഭിച്ച മികച്ച പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനമെന്ന് മന്ത്രി അറിയിച്ചു.