നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതത്തിന് വേണ്ടിയുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരെയും ഉൾക്കൊള്ളുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത് . കർഷകർ, സ്ത്രീകൾ, യുവാക്കൾ, ദരിദ്രർ എന്നിവരെ ശാക്തീകരിക്കുന്ന ബജറ്റാണ്. സ്ത്രീ ശാക്തീകരണത്തിന് ഊന്നൽ നൽകുന്ന ബജറ്റാണെന്നും ചരിത്രപരമായ ബജറ്റാണെന്നും അദ്ദേഹം പറഞ്ഞു.
58 മിനിറ്റുകൊണ്ടാണ് ഇടക്കാല ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച്. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന് ശേഷം ഫിനാൻസ് ബിൽ ലോക്‌സഭ പാസാക്കി. ആരോഗ്യം, കാർഷിക മേഖല, ടൂറിസം, നികുതി, ട്രാൻസ്‌പോർട്ട്, റെയിൽവേ എന്നീ മേഖലകളെ ഊർജിതപ്പെടുത്തുന്ന പ്രഖ്യാപനങ്ങളും സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുമാണ് നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്.