ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചു

തൃശ്ശൂർ വടക്കാഞ്ചേരി സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത ലൈംഗിക അതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. എറണാകുളം നോർത്ത് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമർപ്പിച്ചത്.

ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിച്ചത്. മുപ്പത് സാക്ഷികളാണ് കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു