ആരോപണത്തിന്റെ പേരിൽ എം മുകേഷ് എം എൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഐഎം തീരുമാനം.
ആരോപണത്തിന്റെ പേരിൽ മുകേഷ്എം എൽഎ സ്ഥാനം രാജിവെക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഐഎം തീരുമാനം. എം മുകേഷിന്റെ രാജി വിഷയം സംസ്ഥാന സമിതി യോഗത്തിൽ ചർച്ചയായി. എം മുകേഷിന്റെ വിശദീകരണം പാർട്ടി കേൾക്കും.
അതേസമയം ഘടകകക്ഷികളും സിപിഐഎം കേന്ദ്ര നേതൃത്വത്തിലെ മുതിർന്ന വനിതാ നേതാക്കളും മുകേഷിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. കഴിഞ്ഞദിവസം ചേർന്ന കൊല്ലം ജില്ലാ കമ്മിറ്റി യോഗത്തിൽ മുകേഷിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.