ഇന്ന് മുല്ലപ്പെരിയാർ സുരക്ഷ പരിശോധന
മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ട് പരിശോധിക്കും. എട്ട് മാസം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് പരിശോധന. 2 കേരള പ്രതിനിധികൾ, 2 തമിഴ്നാട് പ്രതിനിധികൾ ഉൾപ്പെടെ ദേശിയ ഡാം സുരക്ഷ അതോറിറ്റി ചെയർമാൻ അനിൽ ജയിന്റെ നേതൃത്വത്തിലുള്ള ഏഴ് അംഗ സമിതിയാണ് പരിശോധന നടത്തുന്നത്. അണക്കെട്ട് സന്ദർശിച്ച ശേഷം ഉച്ചയോടെ മുല്ലപ്പെരിയാർ ഓഫീസിൽ യോഗം ചേരും. സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാകും.