മൂന്നാറിൽ അതിശൈത്യം
ക്രിസ്മസ്-ന്യൂഇയർ അവധി ആഘോഷിക്കാൻ ഇടുക്കിയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്.
ചെറുതും വലുതുമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം വലിയ ജനത്തിരക്കുണ്ട്. അതിശൈത്യം ആരംഭിച്ചതോടെ മൂന്നാറിൽ വിനോദ സഞ്ചാരികളുടെ തിരക്കേറി. ശനിയാഴ്ച മുതലാണ് മൂന്നാറിൽ സഞ്ചാരികളുടെ തിരക്ക് ആരംഭിച്ചത്.
ഒരാഴ്ചത്തെ ഇടവേളക്ക് ശേഷം മൂന്നാറിൽ തണുപ്പും കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായി. സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ നാല് ഇന്നലെ രേഖപ്പെടുത്തി.
ചെണ്ടുവര, തെന്മല, കുണ്ടള, ചിറ്റുവര എന്നിവിടങ്ങളിലാണ് ഇന്നലെ നാല് ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി എന്നിവിടങ്ങളിൽ ആറും മാട്ടുപ്പെട്ടിയിൽ എട്ടും ആയിരുന്നു ഇന്നലത്തെ താപനില.