അട്ടപ്പാടിയിൽ അച്ഛനെ മർദിച്ച് കൊലപ്പെടുത്തി; മക്കൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ അച്ഛനെ മക്കൾ മർദിച്ച് കൊലപ്പെടുത്തി. ഒസത്തിയൂർ ആദിവാസി നഗറിലെ ഈശ്വരൻ ആണ് കൊല്ലപ്പെട്ടത്. അൻപത്തിയെട്ട് വയസായിരുന്നു. മക്കളായ രാജേഷ് (32), രഞ്ജിത്ത് (30) എന്നിവർ ചേർന്നാണ് ഈശ്വരനെ കൊലപ്പെടുത്തിയത്. ഇരുവരെയും അഗളി പൊലീസ് കസ്റ്റഡിയിലെടുത്തു.