നാദാപുരം: പേരോട് ടൗണിനു സമീപം കാറിനുള്ളിൽ പടക്കം പൊട്ടി യുവാക്കൾക്ക് പരിക്ക്. പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (32), ബന്ധു റയീസ് (26) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തലശേരിയിൽ നിന്നു പടക്കം വാങ്ങി നാദാപുരത്തേക്ക് വരുംവഴി ആയിരുന്നു അപകടം.