നന്തൻകോട് കൂട്ടക്കൊലക്കേസിലെ കേഡല്‍ ജീൻസണ്‍ കുറ്റക്കാരൻ

കേരളത്തെ ഞെട്ടിച്ച നന്തൻകോട് കൂട്ടക്കൊലക്കേസിലെ കേഡല്‍ ജീൻസണ്‍ കുറ്റക്കാരൻ. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തി എന്നാണ് കേസ്. തിരുവനന്തപുരം ആറാം അഡിഷണല്‍ സെഷൻസ് കോടതിയാണ് കേഡലിനെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തിയത്. ശിക്ഷ വിധിക്കുന്നതില്‍ വാദം നാളെ(ചൊവ്വാഴ്ച)യാണ്.

2017 ഏപ്രില്‍ ഒമ്ബതിനാണ് ക്ലിഫ് ഹൗസിന് സമീപമുള്ള വീട്ടില്‍ അമ്മ ഡോ. ജീൻ പത്മ, അച്ഛൻ പ്രൊഫ. രാജ് തങ്കം, സഹോദരി കരോലിൻ, ബന്ധു ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മൂന്നുപേരുടെ മൃതദേഹം കത്തിക്കരിഞ്ഞും ഒരാളുടേത് കിടക്കവിരിയില്‍ പൊതിഞ്ഞ നിലയിലുമായിരുന്നു.