വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയിലിൽ ലഭിച്ചെന്ന് നിമിഷ പ്രിയ
വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം ജയിലിൽ ലഭിച്ചെന്ന് നിമിഷ പ്രിയ. യമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ ശബ്ദ സന്ദേശം ട്വന്റി ഫോറിന് ലഭിച്ചു. ‘സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലി’നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.ജയിലിലെ മെയിൻ ഓഫീസിലേക്ക് ഒരു അഭിഭാഷക ഫോൺവിളിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിച്ചിട്ടുണ്ടെന്നും അതിന്റെ ഓർഡർ ജയിലിൽ എത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു. എല്ലാവരും ഒപ്പുവെച്ചതിന് ശേഷമായിരിക്കും ജയിലിലേക്ക് ഓർഡർ എത്തുക. പെരുന്നാളിന് ശേഷം അവരെന്നെ തീർക്കാനുള്ള പരിപാടി ആയിരിക്കുമോ. വളരെ പേടിയോടെയും വിഷമത്തോടെയുമാണ് എന്നോടിപ്പോൾ എല്ലാവരും സംസാരിക്കുന്നത്. എന്തൊക്കെയാ നടക്കുന്നത്’. നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.