പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകൾ 5 വർഷംകൊണ്ട് അനുവദിക്കും
പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ 2 കോടി വീടുകൾ 5 വർഷംകൊണ്ട് അനുവദിക്കുമെന്നും ഒരുകോടിയിൽ പരം വീടുകളിൽ സോളാർ പദ്ധതി നടപ്പാക്കുമെന്നും ധനമന്ത്രി നിർമ്മല സീതാരാമൻ. എൻഡിഎ സർക്കാരിന്റെ അവസാന പാർലമെന്റ് സമ്മേളനത്തിലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുകയാണ് ധനമന്ത്രി. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമീണ മേഖലയിൽ അനുവദിച്ച വീടുകളിൽ 70 ശതമാനവും വനിതകൾക്കാണ് ലഭിച്ചതെന്നും അവർ വ്യക്തമാക്കി.
കൂടുതൽ മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകും. അങ്കണവാടി ജീവനക്കാരേയും ആശാവർക്കർമാരേയും ആയുഷ്മാൻ ഭാരതിൽ ഉൾപ്പെടുത്തി ഇൻഷ്വറൻസ് ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്.