മുഖ്യമന്ത്രി ഉന്നയിച്ച ആവശ്യങ്ങളില്‍ അതിവേഗ റെയില്‍പാതയും; നടപടി വേഗത്തിലാക്കാമെന്ന് നിര്‍മലാ സീതാരാമൻ

ന്യൂഡല്‍ഹി: ധനമന്ത്രി നിർമല സീതാരാമനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ അതിവേഗറെയില്‍പ്പാതയും മുഖ്യമന്ത്രി പിണറായി വിജയൻ ഉയർത്തി.
ഇക്കാര്യം പരിശോധിച്ച്‌ നടപടി വേഗത്തിലാക്കാമെന്ന് ധനമന്ത്രി ഉറപ്പുനല്‍കി. വന്ദേഭാരത് എക്സ്പ്രസിന് കേരളത്തില്‍ ലഭിച്ച സ്വീകാര്യത അതിവേഗ റെയില്‍പദ്ധതിയുടെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നാണ് സംസ്ഥാനസർക്കാർ വൃത്തങ്ങള്‍ നിരന്തരം പറയുന്നത്.
ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറിന് പുറമേ സംസ്ഥാനസർക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ്, സംസ്ഥാന ധനകാര്യസെക്രട്ടറി ഡോ. എ. ജയതിലക്, കേന്ദ്ര ധനവകുപ്പ് ജോയിന്റ് സെക്രട്ടറി പങ്കജ് ശർമ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.