രണ്ട് രാജ്യങ്ങളിലേക്ക് മലയാളി നഴ്‌സുമാര്‍ക്ക് സൗജന്യ നിയമനം
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേന ജര്‍മ്മനിയിലേക്കും ഓസ്ട്രിയയിലേക്കും നഴ്‌സുമാര്‍ക്ക് സൗജന്യ നിയമനം.
ജര്‍മ്മനിയില്‍ നഴ്‌സുമാരുടെ 500 ഒഴിവുകൾ. നഴ്‌സിങ്ങില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതല്‍ 4000 യുറോ വരെ.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. കൂടാതെ B1 / B2 പരിശീലന കാലത്ത് പ്രതിമാസ സ്റ്റൈപ്പൻഡും നല്‍കും. ആകര്‍ഷകമായ ശമ്പളം കൂടാതെ വിസ, എയര്‍ ടിക്കറ്റ് എന്നിവയും സൗജന്യമാണ്.
ജര്‍മ്മന്‍ ഭാഷയില്‍ B1 / B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. നവംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ഒക്ടോബര്‍ 28ന് മുമ്പ് gm@odepec.in ലേക്ക് ഇമെയില്‍ ചെയ്യുക.
ഓസ്ട്രിയയിലേക്ക് നഴ്‌സുമാരുടെ 50 ഒഴിവുകളാണുള്ളത്. നഴ്സിങ്ങില്‍ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ശമ്പളം പ്രതിമാസം 2600 യൂറോ മുതല്‍ 4000 യൂറോ വരെ. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യമായി ജര്‍മ്മന്‍ ഭാഷ A1 മുതല്‍ B2 വരെ പരിശീലനം നല്‍കും. ജര്‍മ്മന്‍ ഭാഷയില്‍ B1 / B2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡേറ്റ ഒക്ടോബര്‍ 26ന് മുമ്പ് gm@odpec.in എന്ന മെയിലിലേക്ക് അയക്കണം.
വിവരങ്ങള്‍ക്ക് odepc.kerala.gov.in വെബ്സെെറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ഫോൺ: 04712329440 / 41 / 42 / 43 / 44 /45, 77364 96574.