ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ സംവിധായകന്‍ ഒമര്‍ ലുലുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയുടേതാണ് ഉത്തരവ്. അറസ്റ്റ് ചെയ്താല്‍ 50000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തില്‍ വിട്ടയയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നു.

ഉഭയകക്ഷി സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണ് നടന്നതെന്ന് ഒമര്‍ ലുലുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതിനെ സാധൂകരിക്കുന്ന വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ ഉള്‍പ്പെടെയുള്ള ചില തെളിവുകള്‍ കോടതി മുമ്പാകെ ഹാജരാക്കിയിട്ടുണ്ടെന്നാണ് വിവരം.