ഓണം വാരാഘോഷം: കലാപരിപാടികൾ അവതരിപ്പിക്കാം

ആഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ ഓണം വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർ/ കലാകാരികൾ/ കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾ അടങ്ങിയ അപേക്ഷ ആഗസ്റ്റ് ഏഴിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ജോയിന്റ് കൺവീനർ, ഓണാഘോഷം 2023, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി ടി പി സി ), താലൂക്ക് ഓഫീസ് കോമ്പൗണ്ട്, കാൽടെക്സ്, കണ്ണൂർ -670002 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 04972706336, 0497 2960336.