മൊകേരിയില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ വിദ്യാർഥി പൈൻ മരം ദേഹത്ത് വീണ് മരിച്ചു.

മൊകേരിയില്‍ നിന്ന് ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോയ സംഘത്തിലെ വിദ്യാർഥി പൈൻ മരം ദേഹത്ത് വീണ് മരിച്ചു.കോവുക്കുന്ന് ഒന്തംപറമ്ബത്ത് പ്രസീദിന്‍റെയും രേഖയുടെയും മകനായ ആദിദേവ് (15) ആണ് മരിച്ചത്.

ഊട്ടി ഗൂഡല്ലൂർ ദേശീയപാതയിലെ വിനോദ കേന്ദ്രത്തില്‍ വച്ചാണ് അപകടം. ട്രീ പാർക്ക് ചുറ്റിക്കാണുന്നതിനിടെ പൈൻ മരം പൊട്ടി കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബന്ധുക്കളായ 14 പേരാണ് യാത്രാ സംഘത്തില്‍ ഉണ്ടായിരുന്നത്. വട്ടോളി സംസ്കൃതം സ്കൂള്‍ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദിദേവ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഊട്ടി ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.