വിദ്വേഷ പരാമർശക്കേസില്‍ പി.സി ജോർജിന് ജാമ്യം.

വിദ്വേഷ പരാമർശക്കേസില്‍ ബിജെപി നേതാവ് പി.സി ജോർജിന് ജാമ്യം. കര്‍ശന ഉപാധികളോടെ ഈരാറ്റുപേട്ട മജിസേ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.പ്രോസിക്യൂഷന്‍റെയും പ്രതിഭാഗത്തിന്‍റെയും വിശദമായ വാദം ഇന്നലെ പൂർത്തിയായിരുന്നു. മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനയാണ് ജോർജ് നടത്തിയതെന്നും ജാമ്യവ്യവസ്ഥകള്‍ തുടർച്ചയായി ലംഘിക്കുന്ന ഒരാള്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.