സൈന്യത്തിൽ ജോലി കിട്ടിയ കാമുകൻ ബന്ധം ഉപേക്ഷിച്ചു’; പാലക്കാട് പെണ്‍കുട്ടി ജീവനൊടുക്കി,
പാലക്കാട് കൊല്ലങ്കോട് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച സംഭവത്തിൽ കാമുകനെതിരെ പരാതിയുമായി കുടുംബം. പാലക്കാട് കൊല്ലങ്കോട് പയ്യല്ലൂര്‍ സ്വദേശി ഗ്രീഷ്മയാണ് കഴിഞ്ഞ ദിവസം വീട്ടിൽ തൂങ്ങി മരിച്ചത്. വിദ്യാര്‍ത്ഥിനിയെ കാമുകൻ കബളിപ്പിച്ചതായാണ് പരാതി. സൈന്യത്തിൽ ജോലി കിട്ടിയശേഷം കാമുകൻ ഗ്രീഷ്മയുമായുള്ള ബന്ധം ഉപേക്ഷിച്ചതായാണ് ആരോപണം.
കാമുകൻ ബന്ധം ഉപേക്ഷിച്ചതിന്‍റെ മനോവേദനയിലാണ് ജീവനൊടുക്കിയതെന്ന് ഗ്രീഷ്മയുടെ കുടുംബം ആരോപിച്ചു. കാമുകൻ കബളിപ്പിച്ചത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയിരുന്നതായും കുടുംബാംഗങ്ങള്‍ പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി പെണ്‍കുട്ടിയെ വഞ്ചിച്ചുവെന്ന് ചൂണ്ടികാണിച്ച് ഗ്രീഷ്മയുടെ മരണത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. കൊല്ലങ്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.