വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് യുവാവിന് ദാരുണാന്ത്യം
പാലക്കാട്: പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ (25) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. അലൻ്റെ മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇരുവരും വൈകീട്ട് വീട്ടിലേക്ക് പോകുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം