പാലക്കാട് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു

പാലക്കാട് കല്ലടിക്കോട് മൂന്നേക്കർ ഭാഗത്ത് മൂന്ന് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു.ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളുമാണ് മരിച്ചത്. തുടിക്കോട് സ്വദേശി രാധിക, പ്രതീഷ്,പ്രദീപ് എന്നിവരാണ് മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം.
രണ്ട് പേരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും ഒരാളുടെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.