പറശ്ശിനി മടപ്പുരയിൽ ചടങ്ങുകൾ സാധാരണ നിലയിൽ

പറശ്ശിനി : പറശ്ശിനിക്കടവിൽ വെള്ളം ഇറങ്ങിയതോടെ മുത്തപ്പൻ മടപ്പുരയിലെ ചടങ്ങുകളെല്ലാം സാധാരണ നിലയിലായി.

നിറകതിർ സമർപ്പണം ആറിന് രാവിലെ 8.30-നും 9.30-നും ഇടയിൽ നടക്കും. എട്ടിന് രാത്രി സുബ്രഹ്മണ്യ പൂജയും ഒൻപതിന് രാവിലെ ഗണപതി ഹോമവും തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ തിരുവപ്പനയും സന്ധ്യക്ക് വെള്ളാട്ടവും ഉണ്ടാകും.

പ്രസാദ വിതരണവും അന്നദാനവും എല്ലാ ദിവസവും സാധാരണ നിലയിൽ ഉണ്ടാകുമെന്ന് മടപ്പുര ഭാരവാഹികൾ അറിയിച്ചു.