പറശ്ശിനിക്കടവ്-മാട്ടൂൽ ബോട്ട്സർവീസ് പുനരാരംഭിച്ചു

പറശിനിക്കടവ് : ജലഗതാഗത വകുപ്പിന്റെ പറശിനിക്കടവ് – മാട്ടൂൽ ബോട്ട് സർവീസ് പുനരാരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ചില അപാകം കണ്ടെത്തിയതിനെ തുടർന്ന് മാരിടൈം ബോർഡ് വിഭാഗം സ്റ്റോപ്പ് മെമ്മോ നൽകിയതിനാൽ ബോട്ട് സർവീസ് നിർത്തിയിരുന്നു.

യാത്രക്കാർക്ക് ഇത് ദുരിതമായി മാറിയിരുന്നു. അടിയന്തരമായി ബോട്ട് സർവീസ് പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് എം വിജിൻ എം എൽ എ ജലഗതാഗത മന്ത്രിയുടെയും ജലഗതാഗത ഡയറക്ടറുടെയും ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ച് ബോട്ട് സർവീസ് പുനരാരംഭിക്കാൻ നടപടി സ്വീകരിച്ചത്.