കണ്ണൂര്‍ ഗവ. മെഡികല്‍ കോളേജില്‍ 31 തസ്തികകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി.

പരിയാരത്തെ കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 31 തസ്തികകള്‍ സൃഷ്ടിക്കാന്‍ കൊല്ലത്ത് ചേര്‍ന്ന മന്ത്രിസഭായോഗം അനുമതി നല്‍കിയതായി കല്യാശേരി എം.എല്‍.എ എം.വിജിന്‍ അറിയിച്ചു.മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനും ആശുപത്രികളിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി വിഭാഗം ഡോക്ടര്‍മാരുടെ അനിവാര്യത കണക്കിലെടുത്തുമാണ് ഇത്രയും തസ്തികകള്‍ ഒരുമിച്ച്‌ സൃഷ്ടിച്ചത്. ജനറല്‍ സര്‍ജറി വിഭാഗത്തില്‍ 3 അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയും, അനസ്‌തേഷ്യോളജിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ 1, സീനിയര്‍ റസിഡന്റ് – 1, അനാട്ടമി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് – 1, ബയോകെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ 1, സീനിയര്‍ റസിഡന്റ് – 1, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് – 1, ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ്- 1, മൈക്രോ ബയോളജിയില്‍ സീനിയര്‍ റസിഡന്റ്- 1, പാത്തോളജി വിഭാഗത്തില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ 1, സീനിയര്‍ റസിഡന്റ് – 1, ഫാര്‍മകോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ 1, സീനിയര്‍ റസിഡന്റ് – 1, റേഡിയോ ഡൈഗനോസിസ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ 1, സീനിയര്‍ റസിഡന്റ്- 1, ഫിസിയോളജി വിഭാഗത്തില്‍ സീനിയര്‍ റസിഡന്റ് 1, നെഫ്‌റോളജി വിഭാഗത്തില്‍ പ്രൊഫസര്‍ 1, അസോസിയേറ്റ് പ്രൊഫസര്‍ 1, ന്യൂറോളജി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ 1, ന്യൂറോസര്‍ജറി വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസര്‍ 1, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ പ്രൊഫസര്‍ 1, അസിസ്റ്റന്റ് പ്രൊഫസര്‍ 1, മെസിക്കല്‍ ഗ്യാസ്‌ട്രോ, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ, നാനോളജി, പീട്രിയാടിക് സര്‍ജറി എന്നീ വിഭാഗത്തിന് ഓരോ അസോസിയേറ്റ് പ്രൊഫസര്‍മാരും, യൂറോളജി വിഭാഗത്തിന് അസോസിയേറ്റ് പ്രൊഫസര്‍ 1, അസിസ്റ്റന്റ് പ്രൊഫസര്‍ 1 എന്നിങ്ങനെ 31 തസ്തികകളാണ് സൃഷ്ടിച്ചത്.തസ്തികള്‍ അനുവദിച്ചതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം ശക്തിപ്പെടുത്താന്‍ സഹായകമാകുമെന്നും നിരന്തരമായ ഇടപെടലിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ തസ്തികകള്‍ അനുവദിച്ചതെന്നും എം വിജിന്‍ എം എല്‍ എ പറഞ്ഞു.