തളിപ്പറമ്പ്: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. അഞ്ചാം നിലയിൽ സ്പെഷ്യൽ വാർഡിലുള്ള ശുചിമുറിയിലാണ് കാട്ടുപാമ്പിനെ കണ്ടെത്തിയത്. ജീവനക്കാർ പാമ്പിനെ നീക്കം ചെയ്തു. കഴിഞ്ഞ ആഴ്ച രാത്രിയിൽ നവജാത ശിശുക്കളുടെ ഐസിയുവിന് മുന്നിൽ നിന്നും പാമ്പിനെ കണ്ടെത്തിയിരുന്നു.