പയ്യന്നൂരില്‍ കല്യാണവീട്ടില്‍ മോഷണം: 25 പവന്‍ സ്വര്‍ണം മോഷണം പോയതായി പരാതി

പയ്യന്നൂര്‍ പലിയേരിയിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണം മോഷണം പോയി. മെയ് ഒന്നിനായിരുന്നു വിവാഹം. രണ്ടാംതിയതി അലമാര തുറന്ന് പരിശോധിക്കുമ്പോള്‍ സ്വര്‍ണം കാണാനില്ലായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്ത് പരിശോധന നടത്തി.