കുന്നരു കാരന്താട് കാർ കത്തി നശിച്ച നിലയിൽ

പയ്യന്നൂർ: കുന്നരു കാരന്താട് താമസിക്കുന്ന പി.വി.ദിജിൻ്റെ ഉടമസ്ഥതയിലുള്ള ഫോർച്യൂൺ കാറാണ് ഇന്ന് രാവിലെ 4 മണിയോടെ കത്തിയ നിലയിൽ കണ്ടത്, സമീപത്തുള്ളവർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയൽ ആൻറ് റെസ്ക്യൂ ടീം സ്ഥലത്ത് എത്തുമ്പോഴേയ്ക്കും കാർ പൂർണ്ണമായി കത്തി നശിച്ചിരുന്നു.വീട്ടിലേക്ക് കാർ കൊണ്ടുപോകാൻ സാധിക്കാത്തതിനാൽ അടുത്ത വീടിൻ്റെ സമീപത്തുള്ള റോഡിലാണ് കാർ സ്ഥിരമായി നിർത്തിയിടാറുള്ളത്.പയ്യന്നൂർ.പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി .