പഴശ്ശി പദ്ധതിയുടെ എല്ലാ ഷട്ടറുകളും ഇന്ന് തുറക്കും

മട്ടന്നൂർ: പഴശ്ശി പദ്ധതിയിലെ കുടിവെള്ള പദ്ധതി ശുചീകരണ ഭാഗമായി പദ്ധതിയുടെ എല്ലാ ഷട്ടറുകളും ഞായറാഴ്ച രാവിലെ തുറക്കും.

നിലവിലുള്ള സംഭരണശേഷി 15 മീറ്ററായി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഷട്ടർ തുറക്കുന്നത്.

വളപട്ടണം പുഴയുടെ രണ്ട് ഭഗങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.