കണ്ണൂർ: സാമൂഹിക സുരക്ഷ ക്ഷേമ പെൻഷൻ വിതരണം ജില്ലയിൽ തുടങ്ങി. പെൻഷനുകളുടെ രണ്ട് ഗഡു വിതരണമാണ് ആരംഭിച്ചത്. 3200 രൂപയാണ് ബാങ്ക് അക്കൗണ്ടിൽ പെൻഷനായി നൽകുന്നത്. ബാങ്ക് അക്കൗണ്ട് നൽകാത്തവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടാണ് പെൻഷൻ എത്തിക്കുന്നത്. മസ്‌റ്ററിങ് നടത്തിയ മുഴുവൻ പേർക്കും പെൻഷൻ നൽകുന്നുണ്ട്.