പെട്രോൾ പമ്പുകള്‍ ഇന്ന് രാത്രി അടച്ചിടും

സംസ്ഥാനത്ത് ഇന്ന് രാത്രി 8 മണി മുതല്‍ നാളെ രാവിലെ 6 വരെ സ്വകാര്യ പെട്രോൾ പമ്പുകള്‍ തുറക്കില്ല. കെഎസ്ആര്‍ടിസി, സപ്ലൈകോ പമ്പുകള്‍ തുറക്കും.

പുതുവര്‍ഷ യാത്രകള്‍ക്ക് ഒരുങ്ങുന്നവര്‍ ഇന്ന് പകല്‍ തന്നെ ഇന്ധനം നിറക്കണം. പമ്പുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ തടയണമെന്നത് അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് ആണ് സമരം പ്രഖ്യാപിച്ചത്.

കോഴിക്കോട്, ഗുരുവായൂര്‍, തൃശൂര്‍, ചാലക്കുടി, പറവൂര്‍, മൂവാറ്റുപുഴ, മൂന്നാര്‍, മാവേലിക്കര, ചേര്‍ത്തല, പൊന്‍കുന്നം, ചടയമംഗലം, കിളിമാനൂര്‍, തിരുവനന്തപുരം ഈസ്റ്റ് ഫോര്‍ട്ട്, വികാസ്ഭവന്‍ എന്നിവിടങ്ങളിലെ യാത്രാ ഫ്യൂവല്‍സ് ഔട്ലെറ്റുകളില്‍ ഇന്ധനം നിറക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ

https://chat.whatsapp.com/KnCAXHnwghaBwSCsbfYD1i

ചെറിയ ചിലവിൽ
വലിയ പരസ്യം

ചക്കരക്കൽ വാർത്തയിലൂടെ നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യം ചെയ്യാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://wa.me/919037416203