2025 നവംബർ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി

2025 നവംബർ ഒന്നോടെ ഒരു കുടുംബംപോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാവേലിക്കര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാര്‍ഥി സി എ അരുൺകുമാറിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി ഭരണിക്കാവിൽ നടന്ന പൊതുയോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് 64,006 കുടുംബമാണ് അതിദരിദ്രരായി കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒന്നോടെ ഏകദേശം 40,000- കുടുംബം അതിദരിദ്രാവസ്ഥയിൽ നിന്ന് മുക്തരായി. ഈ വർഷം നവംബറൊടെ ഏറെക്കുറെ എല്ലാവരും പരമ ദരിദ്രാവസ്ഥയിൽനിന്ന് മുക്തരാകും. 2025 നവംബർ ഒന്നാകുമ്പോൾ കേരളത്തിൽ ഒരു കുടുംബംപോലും അതി​ദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു