കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി

കൊല്ലത്ത് കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പൊലീസ് ആത്മാർത്ഥതയോടെ പ്രവർത്തിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസിനെ വെറുതെ കുറ്റപ്പെടുത്തുന്നു. നീക്കം രാഷ്ട്രീയപ്രേരിതമാണ്. ചുരുങ്ങിയ ദിവസം കൊണ്ട് പ്രതികളെപിടികൂടി.

നവകേരള സദസിന്റെ ഭാഗമായി പാലക്കാട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. സാധാരണ നടക്കാത്ത ഒരു സംഭവമാണ് കേരളത്തിൽ നടന്നത്. അതിൽ മികവോടെയാണ് പൊലീസ് പ്രവർത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.മാധ്യമങ്ങളും നന്നായി പ്രവർത്തിച്ചു.