പ്ലസ് വൺ അപേക്ഷ നാളെ മുതൽ

ഏകജാലകം വഴിയാണ് പ്ലസ് വൺ പ്രവേശനം. ഓൺലൈനിൽ നാളെ മുതൽ 25 വരെ അപേക്ഷിക്കാം. hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. സൈറ്റിൽ പബ്ലിക് എന്ന വിഭാഗത്തിൽ നിന്ന് വിവരങ്ങൾ മനസിലാക്കാം. www.admission.dge.kerala.gov.in ലെ ക്ലിക്ക് ഫോർ ഹയർ സെക്കൻഡറി അഡ്മിഷൻ സൈറ്റിൽ വഴിയാണ് അഡ്മിഷൻ പ്രവേശിക്കേണ്ടത്. create candidate login-sws ലിങ്കിലൂടെ ലോഗിൻ ചെയ്യണം.

പ്ലസ് വൺ അപേക്ഷ: ഇക്കാര്യങ്ങൾ അറിയുകഒരു റവന്യൂ ജില്ലയിലെ എല്ലാ സ്കൂളിലേക്കുമായി ഒരൊറ്റ അപേക്ഷ മതി. എന്നാൽ മറ്റു ജില്ലകളിൽ പ്രത്യേകം അപേക്ഷ നൽകണം. അപേക്ഷാഫീസായ 25 രൂപ പ്രവേശനസമയത്ത് അടച്ചാൽ മതി. ഭിന്നശേഷിക്കാരും 10-ാം ക്ലാസിൽ other സ്കീമിൽ ഉൾപ്പെട്ടവരും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ് അൺഎയ്ഡഡ്/ കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനത്തിന് സ്കൂളുകളിൽ നേരിട്ട് അപേക്ഷിക്കണം.