ലഹരി പിടിക്കാൻ പോലീസിന്റെ സ്വന്തം ‘ഡ്രോൺ’; പരിശോധന തുടങ്ങി.
കണ്ണൂർ: ലഹരി വിൽപ്പനയും ഉപയോഗവും തടയാൻ ലക്ഷ്യമിട്ട് പോലീസിന്റെ ഡ്രോൺ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡൽ ഡ്രോൺ ഉപയോഗിച്ചാണ് പരിശോധന. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഓരോ സ്റ്റേഷനിലും ലഹരിയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ്. കേസിലാണ് ആദ്യ ശ്രദ്ധ.
കണ്ണൂർ സിറ്റി പോലീസ് പരിധിയിലെ 23 സ്റ്റേഷനുകളിൽ ഏഴെണ്ണത്തിൽ ഡ്രോൺ പരിശോധന നടത്തി. റൂറൽ പോലീസ് പരിധിയിലെ 19 സ്റ്റേഷനുകളിൽ മൂന്ന് സ്റ്റേഷനുകളിൽ പരിശോധന പൂർത്തിയായി.
ബസ്‌സ്റ്റാൻഡ് പരിസരങ്ങൾ, പാർക്കിങ് കേന്ദ്രങ്ങൾ എന്നിവ നിരീക്ഷിച്ചു. ആസമയം അവിടെ ലഹരി ഉപയോഗിക്കുന്നവരുണ്ടെങ്കിൽ പിടിക്കും. ഇതിന്റെ ലൊക്കേഷൻ വീഡിയോയും ഫോട്ടോയും അതത് പോലീസ് സ്റ്റേഷനിൽ കൈമാറും