പൊലീസ് സേനയ്ക്ക് 150.26 കോടി രൂപ,റവന്യൂ വകുപ്പിൻ്റെ നവീകരണത്തിന് 26.5 കോടി.

സംസ്ഥാന ബജറ്റിൽ പൊലീസ് സേനയ്ക്ക് ആകെ 150.26 കോടി രൂപ വകയിരുത്തി ധനമന്ത്രി കെ.എൻ ബാലഗോപാൽ. പൊലീസ് സേനയുടെ നവീകരണത്തിന് 12 കോടി രൂപ. ജയിൽ വകുപ്പിന് 14.5 കോടി. ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിക്ക് 9.5 കോടിയും ദുരന്ത നിവാരണ അതോറിറ്റിക്ക് 6 കോടി രൂപയും വകയിരുത്തി.

എക്സൈസ് വകുപ്പിന്റെ ആധുനിക വത്കരണത്തിന് 9.2 കോടി. വിജിലൻസിന് 5 കോടി. റവന്യൂ വകുപ്പിൻ്റെ നവീകരണത്തിന് 26.5 കോടി. സർക്കാർ പ്രസ്സുകൾക്ക് 5.2 കോടി. സപ്ലൈകോ ഔട്ട്‌ലെറ്റ് നവീകരണത്തിന് 10 കോടി രൂപ. മുന്നോക്ക വികസന കോർപ്പറേഷന് 35 കോടിയും എൻഡോസൾഫാൻ ദുരിതബാധിതർക്കായി 17 കോടിയും വകയിരുത്തി.