നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ കഴിയൂവെന്ന് കേരള പൊലീസ്

നിതാന്ത ജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ കഴിയൂവെന്ന് കേരള പൊലീസ്. സൈബർ തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യത്തെ ഒരു മണിക്കൂറിനകം തന്നെ 1930 എന്ന നമ്പറിൽ പൊലീസിനെ ബന്ധപ്പെട്ടാൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ സാധ്യത ഏറെയാണ് എന്നും കേരള പൊലീസ് പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. 2 മിനിറ്റും 16 സെക്കൻഡും ദൈർഘ്യമുള്ള വീഡിയോയിൽ മമ്മൂട്ടിയും മുന്നറിയിപ്പ് സന്ദേശം നൽകുന്നുണ്ട്.

കേരളപൊലീസിന്റെ ഫേസ്ബുക് പോസ്റ്റ്

നിതാന്തജാഗ്രത കൊണ്ടുമാത്രമേ ഓൺലൈൻ സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷ നേടാൻ കഴിയൂ. സൈബർ തട്ടിപ്പിൽ പെട്ടുപോയാൽ ആദ്യത്തെ ഒരു മണിക്കൂറിനകംതന്നെ 1930 എന്ന നമ്പറിൽ പോലീസിനെ ബന്ധപ്പെട്ടാൽ നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടാൻ സാധ്യത ഏറെയാണ്.
സൈബർ ബോധവൽക്കരണത്തിനായി കേരള പോലീസ് നിർമ്മിച്ച ഒരു ലഘുചിത്രം കാണാം.
സംവിധാനം – അൻഷാദ് കരുവഞ്ചാൽ
ഛായാഗ്രഹണം – രാജേഷ് രത്നാസ്