വീട്ടിൽ മദ്യ വിൽപന യുവാവ് അറസ്റ്റിൽ

അഴീക്കോ‌ട് വീട് മിനി ബാറാക്കി മദ്യവില്‍പന നടത്തിയ യുവാവ് അറസ്റ്റില്‍. അഴീക്കോട് മയിലാടത്തടത്തെ ആദർശിനെ(27)യാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാളുടെ വീട്ടില്‍ നിന്നും 48 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 31,280 രൂപയും കണ്ടെടുത്തു.

വളപട്ടണം പോലീസ് ഇൻസ്പെക്ടർ ഷൈൻ ജോസിന്‍റെ നിർദ്ദേശത്തെ തുടർന്ന് എസ്‌ഐ എ നീതിന്‍റെ നേതൃത്വത്തില്‍ എഎസ്‌ഐ ഷാജി, സിപിഒ രമിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് വീട്ടിലെ അടുക്കളയില്‍ നടത്തിയ പരിശോധനയില്‍ അലമാരയില്‍ സൂക്ഷിച്ചതായ മദ്യമാണ് പിടിച്ചെടുത്തത്.അതിനടുത്തായി തളികയില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. വീട്ടില്‍ മദ്യകുപ്പികള്‍ ശീതികരിക്കാനുള്ള സംവിധാനം വരെ ഏർപ്പെടുത്തിയായിരുന്നു മദ്യവില്പന നടത്തി വന്നത്. പ്രതിയുടെ പിതാവും മദ്യവില്‍പനയില്‍ പങ്കാളിയാണ്. ഇയാള്‍ക്കെതിരെ വളപട്ടണം പോലീസില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയതിന്‍റെ പേരില്‍ കേസുണ്ട്.