വീട് പൂട്ടി യാത്ര പോകുന്നവർ പോലീസ് മുന്നറിയിപ്പുകൾ അവഗണിക്കരുത്.
വീട് പൂട്ടി യാത്ര പോകുന്നവർ പോലീസ് മുന്നറിയിപ്പുകൾ അവഗണിക്കരുത്.
വീട് പൂട്ടി പോകുന്നവർ വിവരം പോലീസിൽ നേരിട്ട് അറിയിക്കുകയോ പോൽ-ആപ്പിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യാം.
ഇത്തരത്തിൽ പോലീസിനെ അറിയിച്ചാൽ നിങ്ങളുടെ വീടിന് പ്രത്യേക പോലീസ് നിരീക്ഷണമുണ്ടാകും. രാത്രിയിൽ പ്രത്യേക ശ്രദ്ധയുമുണ്ടാകും.
യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂർ നേരത്തേയെങ്കിലും ഇത്തരത്തിൽ വിവരം നൽകണം. യാത്ര പുറപ്പെടുന്നതിന്റെ എഴ് ദിവസം മുൻപ് തന്നെ പോലീസിനെ വിവരം അറിയിക്കാം.
പരമാവധി 14 ദിവസം വരെയും വീടും പരിസരവും പോലീസ് നിരിക്ഷണത്തിൽ ആയിരിക്കും. ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് പോൽ-ആപ്പ് ഡൗൺലോഡ് ചെയ്യാം.