പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ ഭവനപദ്ധതിയില്‍ കേരളത്തിന് 36,067 വീടുകള്‍ കൂടി അനുവദിച്ചു

തിരുവനന്തപുരം: പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ ഭവനപദ്ധതിയില്‍ കേരളത്തിന് 36,067 വീടുകള്‍ കൂടി അനുവദിച്ചു. ഗുണഭോക്താക്കളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവർക്കും വീണ്ടും സർവ്വേ നടത്തി കണ്ടെത്തുന്നവർക്കും വീട് ലഭിക്കാൻ അവസരമുണ്ടാകും.

സെപ്തംബർ 15-നകം 5,000 ഭവനരഹിതരുടെ പട്ടിക നല്‍കണമെന്ന് കേന്ദ്രസർക്കാർ സംസ്ഥാനത്തോട് അവശ്യപ്പെട്ടുണ്ട്.

മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ ആദ്യമന്ത്രിസഭയോഗത്തില്‍ മൂന്ന് കോടി വീടുകളുടെ നിർമ്മാണത്തിന് സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ 10 ലക്ഷം കോടി രൂപയാണ് സർക്കാർ ഈ മേഖലയ്‌ക്കായി നീക്കിവെക്കുന്നത്. പിഎംഎവൈ പ്രകാരം, കഴിഞ്ഞ പത്തുവർഷത്തിനിടെ അർഹരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി മൊത്തം 4.21 കോടി വീടുകള്‍ പൂർത്തീകരിച്ചത്.

നഗര-ഗ്രാമീണ മേഖലയിലെ ദരിദ്രരായ ആളുകള്‍ക്ക് മിതമായ നിരക്കില്‍ സുരക്ഷിത ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. 2015 ലാണ് നരേന്ദ്രമോദി സർക്കാർ പദ്ധതിക്ക് തുടക്കം കുറിച്ചത്. 2022 മാർച്ച്‌ 31-നകം 2 കോടി വീടുകള്‍ നിർമ്മിക്കുക എന്നതായിരുന്നു പിഎംഎവൈ പദ്ധതിയുടെ യഥാർത്ഥ ലക്ഷ്യം.