പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം

ന‌ടൻ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള നി‍ർമ്മാണ കമ്പനി പൃഥ്വിരാജ് പ്രൊഡക്ഷൻസിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം. 2022-23 സാമ്പത്തിക വർഷത്തിലെ നികുതി കൃത്യമായി അടച്ചതിനാണ് കേന്ദ്രസർക്കാർ അം​ഗീകാരം നൽകിയത്

സർട്ടിഫിക്കറ്റ് പൃഥ്വിരാജ് പ്രൊഡക്ഷൻ കമ്പനിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. നിർമ്മാതാവും പൃഥ്വിരാജിന്റെ പങ്കാളിയുമായ സുപ്രിയ മേനോനും സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘വിലായത്ത് ബുദ്ധ’, എമ്പുരാൻ തുടങ്ങിയ സിനിമകളുടെ തിരക്കിലായിരുന്ന പൃഥ്വിരാജ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തെ തു‌ടർന്ന് ഇപ്പോൾ വിശ്രമത്തിലാണ്.