ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം പ്രിയങ്ക വയനാട്ടിലെത്തും.

വയനാട് ഉപതെരഞ്ഞെടുപ്പിൽ വിപുലമായ പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി. രാഹുൽ ഗാന്ധിക്കൊപ്പം അടുത്ത മാസം രണ്ടാം വാരം പ്രിയങ്ക വയനാട്ടിലെത്തും. വിപുലമായ മണ്ഡല പര്യടനവും റോഡ്‌ഷോയും നടത്താനാണ് തീരുമാനം. എല്ലാ പ്രധാന നേതാക്കളും പങ്കെടുക്കുന്ന വിധത്തിലായിരിക്കും വയനാട്ടിലെ പ്രചാരണ പരിപാടികൾ നടത്തുക.

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് വൻ ഭൂരിപക്ഷം നേടി എടുക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. രാഹുൽഗാന്ധി വയനാട് മണ്ഡലം ഒഴിയുന്നതോടെയാണ് പ്രിയങ്ക ​ഗാന്ധിയെ മത്സരിപ്പിക്കാൻ തീരുമാനമായത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുർ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനം ആയത്.