പിഎസ്‌സി: വാർഷിക പരീക്ഷാ കലണ്ടർ പ്രസിദ്ധീകരിച്ചു; എട്ട് തസ്തികകളിലേക്ക് സാധ്യത പട്ടിക

തിരുവനന്തപുരം : കഴിഞ്ഞ ഡിസംബർ വരെ വിജ്ഞാപനം ചെയ്ത്‌ മാർച്ച് വരെയുള്ള പരീക്ഷാകലണ്ടറുകളിൽ ഉൾപ്പെടാത്ത തസ്തികകളുടെ ഏകദേശ പരീക്ഷാകാലയളവ് സൂചിപ്പിച്ച്‌ ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള പിഎസ്‌സി വാർഷിക പരീക്ഷാകലണ്ടർ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

വിവിധ വകുപ്പുകളിലെ ക്ലർക്ക് (എൽഡിസി) തസ്തികയിലേക്ക് ജൂലൈ, ആഗസ്ത്, സെപ്തംബർ മാസങ്ങളിലും, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് (എൽജിഎസ്) തസ്തികയിലേക്ക് സെപ്തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലും പൊലീസ് കോൺസ്റ്റബിൾ, വുമൺ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ (മൗണ്ടട് പൊലീസ്), സിവിൽ എക്സൈസ് ഓഫീസർ തസ്തികകളിലേക്ക് മേയ്, ജൂൺ, ജൂലൈ മാസങ്ങളിലും യുപി സ്കൂൾ അധ്യാപക തസ്തികയിലേക്ക് ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലും എൽപി സ്കൂൾ അധ്യാപക തസ്തികയിലേക്ക് ജൂലൈ മുതൽ സെപ്തംബർ വരെയുള്ള മാസങ്ങളിലും ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഒഎംആർ പരീക്ഷകൾ നടത്തും. ഇവയ്ക്ക് പ്രാഥമിക പരീക്ഷകൾ ഉണ്ടാവില്ല.
ബിരുദതല പൊതുപ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും

കേരള ബാങ്കിൽ അസിസ്റ്റന്റ് മാനേജർ, കെസിഎംഎംഎഫ്ൽ മാർക്കറ്റിങ് ഓർഗനൈസർ, എക്സൈസിൽ എക്സൈസ് ഇൻസ്പെക്ടർ, തദ്ദേശത്തിൽ സെക്രട്ടറി, പൊലീസിൽ സബ് ഇൻസ്പെക്ടർ, ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ തുടങ്ങിയ ബിരുദം അടിസ്ഥാന യോഗ്യതയായുള്ള തസ്തികകൾക്ക് ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തും. അർഹതാ പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് ആഗസ്ത്, സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി മുഖ്യപരീക്ഷ നടത്തും.
തദ്ദേശ വകുപ്പിലെ സെക്രട്ടറി തസ്തികയുടെ മുഖ്യപരീക്ഷയ്ക്ക് ഒന്നര മണിക്കൂർ ദൈർഘ്യത്തിൽ 100 മാർക്ക് വീതമുള്ള രണ്ട് പേപ്പറുകൾ ഒഎംആർ മാതൃകയിലുണ്ടാവും. പേപ്പർ ഒന്ന്‌ പൊതുവിഷയങ്ങളും പേപ്പർ രണ്ട്‌ തദ്ദേശ ഭരണ–-വികസന തത്വങ്ങളുമായിരിക്കും.

പത്താംതരം പൊതുപ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും

കേരള സ്റ്റേറ്റ് പൗൾട്രി ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ സ്റ്റോർ കീപ്പർ, കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ സ്റ്റോർ കീപ്പർ, അച്ചടി വകുപ്പിൽ അസിസ്റ്റന്റ് ടൈം കീപ്പർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ്, കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവ.സെക്രട്ടേറിയേറ്റ് തുടങ്ങിയവയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികകൾക്ക്‌ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി പൊതുപ്രാഥമിക പരീക്ഷ നടത്തും. അർഹതാ പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് 2025 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ മുഖ്യ പരീക്ഷ നടത്തും.
സാധ്യതാപട്ടിക
https://chat.whatsapp.com/KUaBXD9BtJ23tr6cJBf47m
തിരുവനന്തപുരം > പിഎസ്‌സിയുടെ എട്ട് തസ്തികകളിലേക്കുള്ള സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. ഗവ. ഹോമിയോപ്പതി മെഡിക്കൽ കോളേജുകളിൽ ഇസിജി ടെക്നീഷ്യൻ (കാറ്റഗറി നമ്പർ 259/2022), ടൂറിസംവകുപ്പിൽ കുക്ക് (കാറ്റഗറി നമ്പർ 133/2023), ആലപ്പുഴയിൽ തുറമുഖവകുപ്പിൽ ലൈറ്റ് കീപ്പർ ആൻഡ് സിഗ്നലർ ഒന്നാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 805/2022), തിരുവനന്തപുരത്ത് അച്ചടിവകുപ്പിൽ കമ്പ്യൂട്ടർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 718/2022), തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസവകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം, കാറ്റഗറി നമ്പർ 115/2022), കേരള സ്റ്റേറ്റ് കയർ കോർപറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് രണ്ടാം എൻസിഎ ഒബിസി (കാറ്റഗറി നമ്പർ 617/2022), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടിപി യൂണിറ്റ്) ജൂനിയർ സൂപ്പർവൈസർ (കാന്റീൻ) (കാറ്റഗറി നമ്പർ 13/2022) എന്നിവയാണ് തസ്തികകൾ. 24 ന്യൂസ് നരിക്കുനിപൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ (ഫിസിക്സ്, മാത്തമാറ്റിക്സ്, അറബിക്, ജ്യോഗ്രഫി) (നേരിട്ടും തസ്തികമാറ്റം മുഖേനയും, കാറ്റഗറി നമ്പർ 388/2022, 389/2022, 380/2022, 381/2022 357/2022, 358/2022, 376/2022, 377/2022), കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ പബ്ലിക് റിലേഷൻസ് ഓഫീസർ (കാറ്റഗറി നമ്പർ 438/2022), കേരള ഡെയറി ഡെവലപ്മെന്റ് വകുപ്പിൽ ഡെയറി ഫാം ഇൻസ്ട്രക്ടർ (കാറ്റഗറി നമ്പർ 691/2022), പാലക്കാട്, കോട്ടയം, തൃശൂർ ജില്ലകളിൽ എൻസിസി/സൈനികക്ഷേമവകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർമാത്രം) ഒന്നാം എൻസിഎ പട്ടികജാതി, മുസ്ലീം (കാറ്റഗറി നമ്പർ 478/2022, 479/2022), പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ എൻസിസി/സൈനികക്ഷേമവകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി) (വിമുക്തഭടൻമാർമാത്രം) (കാറ്റഗറി നമ്പർ 141/2023), ജയിൽവകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 129/2022), വിവിധ ജില്ലകളിൽ വനംവകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 138/2023, 662/2021, 447/2022), ഫോറസ്റ്റ് ഡ്രൈവർ എൻസിഎ ഒഴിവുകൾ (പട്ടികജാതി, മുസ്ലീം, എൽസി/എഐ, ഒബിസി) (കാറ്റഗറി നമ്പർ 700/2021, 704/2021), ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ബോട്ട് ഡ്രൈവർ, എൻസിഎ ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 160/2022, 175/2022) എന്നീ തസ്തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.