പി.എസ്.സി ബിരുദതല പ്രാഥമിക പരീക്ഷ എഴുതാൻ ആകാത്തവര്‍ക്ക് അവസരം

ബിരുദതല പ്രാഥമിക പരീക്ഷയുടെ ആദ്യ രണ്ട് ഘട്ടങ്ങളിൽ മതിയായ കാരണങ്ങളാൽ പരീക്ഷ എഴുതാൻ ആകാത്തവർക്ക് മൂന്നാം ഘട്ടത്തിൽ അവസരം നൽകും. മേയ് 11-നും 25-നും ആയിരുന്നു ആദ്യ ഘട്ട പരീക്ഷകൾ.

ഈ ദിവസങ്ങളിൽ പരീക്ഷ എഴുതാൻ ആകാത്തവർക്ക് ജൂൺ 15-നാണ് അവസരം. ഉദ്യോഗാർഥികൾ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷ കേന്ദ്രം ഉൾപ്പെടുന്ന പി എസ് സി ജില്ലാ ഓഫീസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തി മുഖേനയോ നേരിട്ട് അപേക്ഷ നൽകണം.

മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക www.keralapsc.gov.in ലെ മസ്റ്റ് നോ എന്ന ലിങ്കിൽ പി എസ് സി എക്സാമിനേഷൻ അപ്‌ഡേറ്റ്‌സ് എന്ന പേജിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2546260, 246