പി.എസ്.​സി അഭിമുഖം

കണ്ണൂർ | ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം, കാറ്റഗറി നമ്പർ: 255/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 13ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം 12, 19, 20, 21 തീയതികളിൽ കണ്ണൂർ ജില്ലാ പി എസ്​ സി ഓഫിസിൽ നടത്തും.

ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്, കാറ്റഗറി നമ്പർ: 254/2021) തസ്തികയുടെ തിരഞ്ഞെടുപ്പിനായി 2023 ജനുവരി 31ന് പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷൻ പൂർത്തീകരിച്ച ഉദ്യോഗാർഥികളുടെ അഭിമുഖം 12, 13 തീയതികളിൽ കണ്ണൂർ ജില്ലാ പി എസ് സി ഓഫിസിൽ നടത്തും.