പുഷ്പ 2 റിലീസിനിടെയുണ്ടായ അപകടം; മരിച്ച രേവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നൽകി നിർമ്മാതാക്കൾ
പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച് രേവതുയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകി സിനിമയുടെ നിർമാതാക്കൾ. മൈത്രി മൂവിടെ മേക്കേഴ്സ് ആണ് 50 ലക്ഷം രൂപ കൈമാറിയത്.
രേവതിയുടെ മകൻ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. വൈകിട്ടേടെ ഈ ആശുപത്രിയിൽ എത്തിയാണ് തുക കൈമാറിയത്. നേരത്തെ നടൻ അല്ലു അർജുനും കുടുംബത്തിന് സഹായം നൽകിയിരുന്നു. ആശുപത്രിച്ചിലവുകൾ പൂർണമായും ഏറ്റെടുക്കുമെന്നാണ് നടന്റെ ഉറപ്പ്.
നേരത്തെ ഈ കുടുംബത്തെ സഹായിക്കാൻ അല്ലു അർജുൻ 25 ലക്ഷം രൂപ ധനസഹായം വാഗ്‌ദാനം ചെയ്‌തിരുന്നു. കൂടാതെ സംവിധായകൻ സുകുമാറും ഭാര്യ തബിതയും 5 ലക്ഷം രൂപ സംഭാവന ചെയ്‌തിരുന്നു.